മഹാ കവി റഹിം*****
***********+*+******
എന്റെ കൂടെ ദുബായിൽ ജോലിചെയ്യുന്ന സുഹൃത്ത്പറഞ്ഞു : കഞ്ചാവടിച്ചാൽ പിന്നെ കഥയും കവിതയും വിരൽത്തുമ്പിലേക്കു ഒഴുകി എത്തുമെന്ന് ...
ആകെ വിഷമവൃത്തത്തിലായി .. ഇത്രയും നാൾ പാഴാക്കി കളഞ്ഞല്ലോ എന്നോർത്ത് . നാളുകൾ കടന്നു പോയി ...കാലചക്രം വീണ്ടും ഉരുളുന്നു ..
അങ്ങനെയിരിക്കെ, ഒരു വാർത്ത നാട്ടിൽ നിന്നും .. നമ്മുടെ നാട്ടിൽ 24 മണിക്കൂറും കഞ്ചാവടിച്ചു നടക്കുന്ന റഹീമിന്റെ വീട്ടിൽ പോലീസും ടാക്സ് ഉദ്യഗസ്ഥന്മാരും ചേർന്ന് റെയ്ഡ് നടത്തുന്നു.. ആരോ ഒറ്റിയതാ.. മണിക്കൂറുകളോളം നീണ്ട വല്യ റെയ്‌ഡെയിരുന്നു .... എന്തൊക്കെയോ കുറെ പേപ്പർ കെട്ടുകൾ അവർ പിടിച്ചെടുത്തിട്ടുണ്ട് .. പാവം റഹീമിനെ അറസ്റ് ചെയ്തു ജീപ്പിലേക്കു കേറ്റി.. കോട്ടവട്ടത്തെ മുഴുവൻ ആൾക്കാരും തടിച്ചു കൂടിയിട്ടുണ്ട്... അവർ റഹീമിനെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയി .. പേപ്പർ കെട്ടുകളുടെ ദുരൂഹതയിലേക്കു അന്വേഷണം നീങ്ങി .. അനേക ബുദ്ധി ജീവികൾ ആ എഴുത്തു കുത്തുകൾ പരിശോധിച്ചു .. അവർ വിധിച്ചു .. ഇത്ര വലിയൊരു മഹാ കാവ്യം ഈ മലയാള ഭാഷയിൽ ആരും എഴുതിയിട്ടില്ല ... കഞ്ചാവിന്റെ ലഹരിയിൽ റഹീമിന്റെ മനോമുകുരങ്ങളിൽനിന്നു ഒലിച്ചിറങ്ങിയ അക്ഷര മാലകൾ ചാനലുകളുടെ ചർച്ച വിഷയമാകുന്നു .. കേന്ദ്ര സാഹിത്യ അക്കാഡമിയിൽ നിന്ന് മഹാരഥന്മാർ ചർച്ചകൾക്കെത്തുന്നു .. എങ്ങും റഹീമിന്റെ ചർച്ചകൾ മാത്രം .. കോളേജുകളിൽ ബുജി പിള്ളേർ റഹിം ഫാൻസ് അസോസിയേഷൻ സംഘടിപ്പിക്കുന്നു ... ഭാഷാസ്നേഹികളുടെ ചുണ്ടിൽ ഒരേ ഒരു പേര് മാത്രം ... റഹിം ... ഇന്ത്യൻ പ്രസിഡന്റിന്റെ പ്രത്യേക ക്ഷണം .. അത്താഴ വിരുന്നു .. വസതിയിലെ അത്താഴ വിരുന്നു കഴിഞ്ഞു ഹോട്ടലിലേക്കുള്ള യാത്ര .. വഴിയിൽ പതിയിരുന്ന വലിയ ഒരപകടം .. ഒരു വലിയ ട്രക്ക് റഹിം സഞ്ചരിച്ചിരുന്ന വാഹനത്തെ ഇടിച്ചു .. ഇടിയുടെ ആഘാതത്തിൽ റഹിം വണ്ടിയുടെ വെളിയിലേക്കു തെറിച്ചു പോയി .. ഒരു വലിയ ഗർത്തത്തിലേക്ക് പതിച്ച റഹിമിന് .. ദൈവാനുഗ്രഹമുണ്ടായിരുന്നു .. എന്തോ ചെടിയുടെ വള്ളിയിൽ പിടികിട്ടിയ റഹിം ഉറക്കെ അലറുവാൻ തുടങ്ങി വള്ളിയിലെ പിടി മുറുകി ... പെട്ടന്നാണത് സംഭവിച്ചത്.
ഒരലർച്ചയായിരുന്നു " മുടീന്ന് പിടിവിട് മനുഷ്യ " അയ്യോ ഇത് കേട്ടു പരിചയമുള്ള ശബ്ദമാണല്ലോ .. ചവിട്ടേറ്റ് കട്ടിലിൽ നിന്ന് നിലത്തു വീണ ഞാൻ നോക്കുമ്പോൾ തലയിൽ കൈവച്ചു കരയുന്ന ഭാര്യ എന്തൊക്കെയുന്നോ പുലമ്പുന്നുണ്ടായിരുന്നു ... ബാത്‌റൂമിൽ പോയി മുഖം കഴുകി വന്നിട്ടും എന്തോ വിശ്വാസം വരാത്ത പോലെ .. ഫോണെടുത്തു നാട്ടിലേക്കു വിളിച്ചു " അപ്പാ.. നമ്മുടെയാ റഹീമിന്റെ ന്യൂസ് എന്തെങ്കിലും "
അപ്പൻ : എന്ത് ന്യൂസ് .. അവൻ കഞ്ചാവടിച്ചു ആ ഓനാസറിന്റെ കടത്തിണ്ണയിൽ ഇരിപ്പുണ്ട് ...
ഒരു ചെറു ചമ്മലോടെ ഭാര്യയെ നോക്കി ..
തലയിൽ കൈവെച്ചോണ്ട് .. ചുവന്ന കണ്ണുകളോടെ അവളെന്നെ നോക്കുന്നു ...
@ നിരപ്പിലാൻ …..17.4.2018
മഹാ കവി റഹിം എന്ന ചെറുകഥയോട് എന്റെ പ്രതികരണം
അനിൽ സാമിനെ പണ്ട് മുതലേ അറിയാം. എന്നാൽ 'നിരപ്പിലാനേ' യാദൃശ്ചികമായാണ് കണ്ടു മുട്ടിയത്! പെട്ടെന്നൊരു നാൾ താങ്കളുടെ ' പുതിയ മുഖം' കണ്ടപ്പോഴുണ്ടായ അതേ അത്ഭുതത്തോടെ!! ഏതായാലും ഉള്ളിലെ എഴുത്തുകാരന് ചേരുന്നുണ്ട് പുതിയ രൂപം.
' മഹാ കവി റഹിം' വായിച്ചപ്പോൾ സമ്മിശ്ര വികാരങ്ങളാണുണ്ടായത്. കാരണം ഈ കഥയിലെ നായകൻ യഥാർത്ഥ ജീവിതത്തിൽ എന്റെ ഏറ്റവും അടുത്ത ബന്ധു കൂടി ആണല്ലോ. കൃത്യമായി പറഞ്ഞാൽ കൊച്ചാപ്പ. കൗമാര പ്രായത്തിൽ അമ്മയെ നഷ്ടപ്പെട്ടപ്പോൾ വിഷാദം പേറി ഊരു തെണ്ടി നടന്നയാൾ . ഒടുവിൽ മഹാനഗരങ്ങളുടെ ഗലികളിൽ എവിടെയോ വെച്ച് ലഹരിയേകുന്ന പുകച്ചുരളുകളിൽ അഭയം തേടിയതാവാം. ഏതായാലും, എനിക്ക് ഓർമ്മയുള്ള കാലം മുതൽ പ്രാകൃത രൂപം. ഒരേ പെരുമാറ്റം. വീണിടം വിഷ്ണു ലോകം. അന്നന്നുള്ള പുക. അതിനുള്ള അദ്ധ്വാനം. ചിന്തയുടെ ദൂരം അത്ര മാത്രം! കുഞ്ഞു കുട്ടി കുടുംബ പരാധീനതകൾ ഒന്നുമില്ല. ആ ചുണ്ടിൽ എരിഞ്ഞു തീർന്ന കനലുകൾക്കൊപ്പം നീറി കൊണ്ടേയിരുന്ന എത്രയോ ഹൃദയങ്ങൾ !! എങ്കിലും ഒരു സമാധാനമുണ്ട്. സമൂഹത്തിലെ ബോധമനസ്സുകൾ കാട്ടിക്കൂട്ടുന്ന ഒരു തരത്തിലുള്ള നെറികേടും ഈ മനുഷ്യനിൽ നിന്ന് ഇന്നേവരെ ഉണ്ടായതായി അറിവില്ല. ഒരു പക്ഷേ, തന്റെ സീമന്ത പുത്രന്റെ താളം തെറ്റിയ മനോനിലയിൽ ആത്മനൊമ്പരങ്ങളുമായി നിസ്സഹായനായി ജീവിക്കുന്ന ആ പിതാവിന്റെ പ്രാർത്ഥനയാവാം അത്തരം ആശ്വാസ വർത്തമാനത്തിനു പിന്നിൽ. ഏതായാലും, ലഹരിയുടെ നീരാളി കൈകൾ മറ്റൊരു കുഞ്ഞിനേയും താരാട്ടു പാടി ഉറക്കാതിരിക്കട്ടെ.
വർഷങ്ങൾക്കിപ്പുറം ജീവിതത്തിലെ ആ ദുരന്ത നായകൻ ഒരു നർമ്മ കഥയിലെ ചിരിയുണർത്തുന്ന നായകനായി സ്വപ്ന തുല്യമായ അരങ്ങേറ്റം കുറിച്ചിരിക്കുന്നു! അറിഞ്ഞോ അറിയാതെയോ മറ്റുള്ളവരെ ചിരിപ്പിക്കാൻ റഹിമിന് കഴിഞ്ഞിരിക്കുന്നു.
വാൽകഷണം : കഞ്ചാവൊന്നും അടിക്കാതെ തന്നെ എഴുത്തു നന്നാവുന്നുണ്ട്. :) നമ്മുടെ ഗ്രാമഭംഗിയും അവിടുത്തെ കഥപാത്രങ്ങളും നിരപ്പിലാന്റെ തൂലികതുമ്പിലൂടെ അനുവാചക ഹൃദയങ്ങളിൽ പുനഃരവതരിക്കട്ടെ. ആശംസകൾ .......................

No comments:
Post a Comment