പഞ്ച പാവം
എന്റെ രണ്ടാമത്തെ അനുജൻറെ മലയാള ഭാഷ നൈപുണ്യം കുടുംബാംഗങ്ങള്ക്കിടയിൽ പ്രസിദ്ധമാണ്. എഴുത്തിലും ആൾക്ക് കമ്പമുണ്ട്. അധികം ആരെയും കാണിക്കാറില്ല എന്ന് മാത്രം. ഫലിതം നിറഞ്ഞ പല പ്രയോഗങ്ങളും ഇടക്കിടക്ക് നടത്താറുമുണ്ട്. ഭാഷ വച്ച് കളിയ്ക്കാൻ ആൾക്ക് നല്ല താല്പര്യവുമാണ്. കുട്ടികളോട് പ്രത്യേകിച്ചും...കഥകളൊക്ക സ്വന്തം ഭാവനയിൽ ഒരു എം ടി സ്റ്റൈലിൽ ആണ് അവതരണം.
ഒരിക്കൽ നാലു വയസ്സുകാരൻ മൂത്ത മകനോട് അവൻ പറയുന്ന കേട്ടു ... "എന്നെ ഒന്നും ചെയ്യല്ലേ.. ഞാൻ ഒരു പഞ്ച പണക്കാരനല്ലേ.." ... പുള്ളിയുടെ മലയാളം നമ്പറുകളിലൊന്ന്...അവന്റെ കയ്യിൽ നിന്നും നല്ല ഇടി മേടിച്ചപ്പോൾ കാച്ചിയതാണ്.. മാസങ്ങൾ പിന്നെയും കടന്നു പോയി...
പൊരിയുന്ന വേനലിലെ മറ്റൊരു ദിനം. തിടുക്കത്തിൽ ഉച്ച ഭക്ഷണം കഴിച്ചിട്ട് പോകാൻ ഓഫീസിൽ നിന്ന് വീട്ടിൽ വന്നപ്പോൾ അവിടെ സീൻ ആകെ കോൺട്രയാണ്. ചേട്ടനും അനിയനും തമ്മിലുള്ള ഏതോ വഴക്കു മൂത്തു, സ്ഥിതി നിയന്ത്രണ വിധേയമാക്കാൻ ഒടുവിൽ 'ഹോം മിനിസ്റ്റർ'ക്ക് നടപടി എടുക്കേണ്ടി വന്നു. കനത്തിൽ കിട്ടിയത് മൂത്തവന്. തികച്ചും സ്വാഭാവികം. അവനൊരു മൂലക്കലിരുന്നു വാവിട്ടു കരയുന്നു. ഏങ്ങലടിക്കുന്നുണ്ട്. അന്തരീക്ഷം ശാന്തമാകാൻ ഇനിയും സമയം എടുക്കും എന്ന് എനിക്ക് തോന്നി.. എന്നെ കണ്ടതും, സങ്കടം പെരുത്ത് അടികിട്ടിയ ആൾ വിക്കി വിക്കി എന്തൊക്കെയോ പറയുന്നുണ്ട് .... പലവുരു ..കാതോർത്തപ്പോൾ അത് വ്യക്തമായി.. " എന്നാലും എന്നെ അടിക്കാമോ?..ഞാൻ ഒരു പഞ്ചപണക്കാരനല്ലേ .... " ... ആത്മാർത്ഥമായി പതം പറഞ്ഞു കരയുന്ന അവന്റെ മുന്നിൽ ചിരിയടക്കാൻ ഞാൻ പെട്ട പാട്...ചില്ലറയല്ല...!!!
അവനെ ആശ്വസിപ്പിക്കുമ്പോൾ , നിഷ്കളങ്ക മനസ്സുകൾ ..മുതിർന്നവരുടെ വാക്കുകളും പ്രവർത്തികളും മനസ്സിലാക്കുന്നതും മാതൃകയാക്കുന്നതും എത്ര ആത്മാർത്ഥതയോടെയാണെന്നു, ലേശം ഭീതിയോടെ ഞാൻ ഓർത്തു !!.

No comments:
Post a Comment