Sunday, 19 May 2013

മദേഴ്സ് ഡേ


അഭിനവ യുഗത്തിലെ അഭ്യസ്ത വിദ്യര്‍ക്ക് 
അമ്മയെ ഓര്‍ക്കുവാന്‍   ഒരു 'ദിനം' വേണം
അറിവുമോര്‍മ്മയുമേറിടും   മുമ്പവര്‍ 
അമ്മയാം ക്ഷമയുടെ നെല്ലിപ്പലകകള്‍ 

ആത്മാംശമുള്ളിലായ് പേറുന്ന വാര്‍ത്ത തന്‍  
ആത്മ ഹര്‍ഷങ്ങളിലാറാടുമമ്മ  
ആ ജന്മ സാഫല്യം മാതൃത്വമാണെന്ന്  
സജലമാം  മിഴികളാല്‍  സാക് ഷ്യപ്പെടുത്തും 

കനവുകള്‍  തേടി നടന്നൊരു പെണ്ണവള്‍ 
കനിവിന്നുറവായി മാറും ദിനങ്ങള്‍ 
കരുതലിന്‍ മിഴിയോടെ കാവലിരിക്കും 
കഠിനമാം  വഴികളിലൂടെ ചരിക്കും 

പ്രാണന്‍ പകുത്തു കൊടുത്തതിന്‍ ശേഷവും 
പുഞ്ചിരിയോടമ്മ മാറോടണച്ചിടും 
കണ്ടിടുമമ്മയാ കുഞ്ഞിളം കണ്‍കളില്‍  
കതിരിടുന്നായിരം പുത്തന്‍ പ്രതീക്ഷകള്‍

അണയാത്ത സ്നേഹമായെന്നും തെളിഞ്ഞും 
അറിവിന്‍  നിലാവായെന്നും പരന്നും 
അലിവോടെയൂട്ടിയുറക്കിയോരമ്മയെ
അവിവേകമാട്ടിയിറക്കുന്ന കാഴ്ച്ചകള്‍!

അമ്മ തന്‍ സ്നേഹത്തിനാഴമളന്നീടാന്‍ 
അവനിയിലെവിടെയും ആഴിയൊന്നുണ്ടോ?
പ്രകടമായ് നല്കുവാനൊരു 'ദിനം' പോരാ 
പകരമായ് നല്കിടാം  ശിഷ്ടായുസ്സ്.... 




































  









4 comments:

  1. കനവുകള്‍ തേടി നടന്നൊരു പെണ്ണവള്‍
    കനിവിന്നുറവായി മാറും ദിനങ്ങള്‍
    നല്ല വരികള്‍
    നല്ല കവിതയും

    ReplyDelete
  2. പ്രിയ സുഹൃത്തേ ,
    താങ്കളുടെ കമന്റ്‌ വളരെ സന്തോഷം തരുന്നു
    കാരണം ഈ കവിതക്ക് (കവിത എന്ന് വിളിക്കാമോ എന്നറിയില്ല.. എങ്കിലും)
    കിട്ടിയ
    കടിഞ്ഞൂല്‍ കമന്റ്‌ ആണിത് ....
    പ്രോത്സാഹനത്തിനു വളരെ നന്ദി

    ReplyDelete
  3. കവിതയിലേക്ക് വരാന്‍ ഇനിയും ദൂരമുണ്ട്... എന്നാല്‍ ആശയം നന്നായിരിക്കുന്നു.... കവിതകള്‍ കൂടുതല്‍ വായിക്കുന്നത് എഴുത്തിനെ സഹായിക്കും എന്ന് വിശ്വസിക്കുന്നു....

    ReplyDelete
  4. അഭിപ്രായത്തിനും വിലയേറിയ നിര്ദേശത്തിനും നന്ദി ...

    ReplyDelete