താനേ പോവുന്ന നേരം കൂട്ടു പിരിയും കാലം
പാടുന്നൂ സ്‌നേഹഗാഥ തൻ
ഒരു സാന്ദ്ര സംഗമ ഗാനം
ശാന്ത നൊമ്പരമായി .... (താനേ...)
ഓമൽ കിനാക്കളുമായി
ഞങ്ങൾ ക്യാമ്പസിലെത്തുമ്പോൾ.....
ദൂരെ നിന്നു മൗനം
ഒരു സാധുവാമേകനെപ്പോൽ (2)
തണലേകുന്ന ഫാമിന്റെയോരങ്ങളിൽ
ശാന്തമീ നിളയുടെ തീരങ്ങളിൽ
ഏതോ പാട്ടിന്നീണം പേറി നാം
നിന്നതിന്നോർമ്മയില്ലേ...... (താനേ....)
സായന്തനങ്ങളിതെല്ലാം
ഇനി ഓർമയായ് മാറുമ്പോൾ
ഉള്ളിൽ നഷ്ടബോധം
തിരമലയാ....യുയരുന്നൂ (2 )
ഇനിയേകാന്ത ജീവിത വീഥികളിൽ
തുണയാരുമേകാ വേദികളിൽ
പോകുമ്പോഴുമെന്നുള്ളം നിറയെ
മധുരമീ...യോർമ്മ മാത്രം (താനേ...)
No comments:
Post a Comment