ഉയരത്തില്‍ കാട്ടി വീശും കരങ്ങളും
ഉയിരാര്‍ന്ന പുഞ്ചിരിയേകും മുഖങ്ങളും
ഉയരത്തിലെത്തവേ അധികാര ലഹരിയില്‍
ഉന്മാദ നൃത്തം ചവിട്ടുന്ന ദൃശ്യങ്ങള്‍!
അഴികൾക്കുമുള്ളിലും
ഉയിരാര്‍ന്ന പുഞ്ചിരിയേകും മുഖങ്ങളും
ഉയരത്തിലെത്തവേ അധികാര ലഹരിയില്‍
ഉന്മാദ നൃത്തം ചവിട്ടുന്ന ദൃശ്യങ്ങള്‍!
അഴികൾക്കുമുള്ളിലും
സുഖമായ് വസിച്ചിടും
അഴിമതിക്കാര്‍ ചേര്‍ന്ന് വാഴുമീ ദേശത്ത്
അഴകൊത്ത പെണ്‍കൊടിക്കെന്നുമെവിടെയും
അഴിയാക്കുരുക്ക് കരുതിയിരിപ്പവര്‍!
മഞ്ഞില്‍ വിരിഞ്ഞൊരു പൂവിനെപ്പോലെയീ
മണ്ണിന്‍ മനസ്സില്‍ മറഞ്ഞൊരു കന്യക*
അന്യന്റെ മര്‍ദ്ദനമേറ്റു കടന്നുപോയ്
അന്യായ വിധിയും കാത്തു കിടന്നവന്‍ !**
ആര്‍ത്തിയില്‍ മുങ്ങിക്കിടക്കുന്ന ദേഹത്ത്
ആര്‍ദ്രതയേറുന്ന ഹൃദയമിന്നെവിടെ?
അരുതാത്തയാശകള്‍ തേടുന്ന മേനിയില്‍
ആത്മ വിശുദ്ധി തന്‍ നൈര്‍മ്മല്യമെവിടെ?
ഉത്കൃഷ്ട ചിന്ത തന്നുറവിടമാകേണ്ട
ഉന്നത സൃഷ്ടിയാം മര്‍ ത്ത്യന്റെ ധിഷണയില്‍
പലവിധ ലഹരികള്‍ വെട്ടിത്തുറക്കുന്നു
പതനത്തിന്‍ പാതകള്‍ നിത്യേനയെന്നോണം
അറിയു നീ എന്നെയും നിന്നേയുമൊരുപോല്‍
അളവറ്റ കാരുണ്യമൊന്നിനാല്‍ പോറ്റിടും
അഖിലത്തിനുടയവനായൊരു തമ്പുരാന്‍
അതി സൂക്ഷ്മം ഒക്കെയും കരുതിടും വിധിക്കായ്
* നിർഭയ
** പാകിസ്ഥാൻ ജയിലിൽ മരിച്ച ഇന്ത്യക്കാരൻ സരബ്‌ജിത് സിങ്
അഴിമതിക്കാര്‍ ചേര്‍ന്ന് വാഴുമീ ദേശത്ത്
അഴകൊത്ത പെണ്‍കൊടിക്കെന്നുമെവിടെയും
അഴിയാക്കുരുക്ക് കരുതിയിരിപ്പവര്‍!
മഞ്ഞില്‍ വിരിഞ്ഞൊരു പൂവിനെപ്പോലെയീ
മണ്ണിന്‍ മനസ്സില്‍ മറഞ്ഞൊരു കന്യക*
അന്യന്റെ മര്‍ദ്ദനമേറ്റു കടന്നുപോയ്
അന്യായ വിധിയും കാത്തു കിടന്നവന്‍ !**
ആര്‍ത്തിയില്‍ മുങ്ങിക്കിടക്കുന്ന ദേഹത്ത്
ആര്‍ദ്രതയേറുന്ന ഹൃദയമിന്നെവിടെ?
അരുതാത്തയാശകള്‍ തേടുന്ന മേനിയില്‍
ആത്മ വിശുദ്ധി തന്‍ നൈര്‍മ്മല്യമെവിടെ?
ഉത്കൃഷ്ട ചിന്ത തന്നുറവിടമാകേണ്ട
ഉന്നത സൃഷ്ടിയാം മര്‍ ത്ത്യന്റെ ധിഷണയില്‍
പലവിധ ലഹരികള്‍ വെട്ടിത്തുറക്കുന്നു
പതനത്തിന്‍ പാതകള്‍ നിത്യേനയെന്നോണം
അറിയു നീ എന്നെയും നിന്നേയുമൊരുപോല്‍
അളവറ്റ കാരുണ്യമൊന്നിനാല്‍ പോറ്റിടും
അഖിലത്തിനുടയവനായൊരു തമ്പുരാന്‍
അതി സൂക്ഷ്മം ഒക്കെയും കരുതിടും വിധിക്കായ്
* നിർഭയ
** പാകിസ്ഥാൻ ജയിലിൽ മരിച്ച ഇന്ത്യക്കാരൻ സരബ്‌ജിത് സിങ്
ഉയരങ്ങളിലേക്ക് പറക്കട്ടെ, ആശംസകൾ
ReplyDeleteThanks Noufal...
ReplyDeleteSuperb...😍😍😍
ReplyDelete