Saturday, 16 September 2017

കുമ്മാളം ബ്രിഡ്ജ് (ഞങ്ങൾക്ക് തോന്നുമ്പം മേളിക്കാനുള്ള ഇടം - വാട്സ് ആപ് ഗ്രൂപ്പ് )


ശാന്തമീ രാത്രിയിൽ
പാട്ടുകൾ പാടുവാൻ കൂടിടാം
ആഹാ കൂടിടാം (2)

മൈക്കെട്    ...സ്മാർട് ബോക്സെട്
നെറ്റെട് ..കരോക്കേ സൈറ്റെട്

നഗര തീരത്തിലീ രജനിയിൽ അണയവേ ...(ശാന്തമീ.....)

ഏകാന്തതയുടെ തീരങ്ങൾക്കിപ്പുറം
കൂട്ടിന്റെ പൂന്തോണിയേറാം
ഉള്ളിന്റെയുള്ളിലായ് സൂക്ഷിച്ചയിഷ്ടമാം
പാട്ടിന്റെ പാലാഴി നീന്താം... (2 )

കാതോരം ....കുമ്മാളം
കണ്ണോരം ....കുമ്മാളം
ആവേശം ....കുമ്മാളം
ആഘോഷം ....കുമ്മാളം ......(ശാന്തമീ.....)

അദ്ധ്വാന ഭാരത്താലായാസമേറുന്ന
ഹൃത്തിന്നൊരാശ്വാസമേകാൻ
എന്നോ മറന്നോരാ ഗാനത്തിനീണങ്ങൾ
എല്ലാം മറന്നങ്ങു പാടാം (2)

സ്നേഹത്തിൻ കുമ്മാളം
സ്വാന്തനം കുമ്മാളം
നർമ്മത്തിൻ കുമ്മാളം
നന്മക്കായ് കുമ്മാളം ......(ശാന്തമീ.....)






സെന്റ് ഓഫ് സോങ് (kcaet tavanur - 7th batch )



ക്യാമ്പസ്സിൻ  സൂപ്പർ താരം
ഏഴാം ബാച് പോവുകയാണെ
എം ടെക്കും കൂട്ടിനുണ്ടെ
യാത്ര..യയക്കാൻ വാ

ഉന്നത ഡിഗ്രി കഴിഞ്ഞ്
വീട്ടിലേക്ക് പോകുന്നേരം
മംഗള പൂക്കൾ കൊണ്ടൊരു
ഹാരമേകാൻ വാ...

ഈ കേളപ്പജിയുടെ നാട്ടിൽ
തവനൂരെ പാപ്പിനിക്കാവിൽ
നമ്മളൊത്തു പഠിച്ചൊരു കാലം
എന്നുമോർമ്മയിൽ സൂക്ഷിച്ചീടാം (ക്യാമ്പസ്സിൻ ...)

ഓർമ്മ തൻ ചെപ്പിനുള്ളിൽ
ഒത്തിരി മുത്തുകളുണ്ടേ
ഓരോന്നായോമനിക്കാൻ
ഈ നേരം തോന്നുകയാണെ
ഓടിത്തീർന്ന വീഥിയിലൂടെ
പിന്നോക്കം പായാം .....

പീലിക്കോടെന്ന സുന്ദര ഭൂവിൽ
മൂന്നാറിൻ താഴ്വാരത്തിൽ
നമ്മൾ പാറി നടന്നൊരു യാത്ര
എന്നുമോർമ്മയിൽ സൂക്ഷിച്ചീടാം (ക്യാമ്പസ്സിൻ ...)

കാർഷിക കേരളത്തെ
രക്ഷിക്കാനായി നമ്മൾ
കാലങ്ങളേറെയായ
കാത്തിരിപ്പിനന്ത്യം കാണാൻ
ആയിരങ്ങളാദരിക്കും
രക്ഷകരാകാൻ ...

കേര നാടിൻ തെരുവോരത്തിൽ
കൊടും വേനൽ വിതച്ചൊരു  ചൂടിൽ
നമ്മൾ ത്യാഗം സഹിച്ചൊരാ  സമരം
എന്നുമോർമ്മയിൽ സൂക്ഷിച്ചീടാം (ക്യാമ്പസ്സിൻ ...)

ക്യാമ്പസ് ഫെയർവെൽ സോങ് (kcaet tavanur)



താനേ പോവുന്ന നേരം കൂട്ടു  പിരിയും കാലം
പാടുന്നൂ സ്‌നേഹഗാഥ  തൻ
ഒരു സാന്ദ്ര സംഗമ ഗാനം
ശാന്ത നൊമ്പരമായി .... (താനേ...)

ഓമൽ കിനാക്കളുമായി
ഞങ്ങൾ ക്യാമ്പസിലെത്തുമ്പോൾ.....
ദൂരെ നിന്നു മൗനം
ഒരു സാധുവാമേകനെപ്പോൽ (2)

തണലേകുന്ന ഫാമിന്റെയോരങ്ങളിൽ
ശാന്തമീ നിളയുടെ തീരങ്ങളിൽ
ഏതോ പാട്ടിന്നീണം പേറി നാം
നിന്നതിന്നോർമ്മയില്ലേ...... (താനേ....)

സായന്തനങ്ങളിതെല്ലാം
ഇനി ഓർമയായ് മാറുമ്പോൾ
ഉള്ളിൽ നഷ്ടബോധം
തിരമലയാ....യുയരുന്നൂ  (2 )

ഇനിയേകാന്ത  ജീവിത വീഥികളിൽ
തുണയാരുമേകാ വേദികളിൽ
പോകുമ്പോഴുമെന്നുള്ളം നിറയെ
മധുരമീ...യോർമ്മ മാത്രം (താനേ...)