*"സംഭവം ആണ് " !!*
അനുയോജ്യമായ അവസരങ്ങളിലുള്ള ചില കുറിക്ക് കൊള്ളുന്ന പ്രയോഗങ്ങൾക്കു ആയിരം വാക്കുകളേക്കാൾ മൂർച്ചയുണ്ടാകും. ഉള്ളിലുള്ള വികാരങ്ങൾ കൃത്യമായി പ്രകടിപ്പിക്കാൻ കാച്ചിക്കുറുക്കിയത് പോലുള്ള പ്രയോഗങ്ങൾ!! ഒരു നാൾ നിനച്ചിരിക്കാതെ അത്തരത്തിൽ ഒന്ന് എന്റെ നേർക്ക് വന്നു പതിച്ചതിന്റെ കാര്യമോർത്താൽ എനിക്ക് ചിലപ്പോ ചിരിക്കാൻ തോന്നും. ചിലപ്പോ കരയാനും..
ക്രിസ്തു വർഷം 2014. അന്നൊരു വെള്ളിയാഴ്ചയായിരുന്നു. ദോഹയിലെ ഒഴിവു ദിനം. അടുത്ത ഇടക്ക് സ്വന്തമാക്കിയ നിസ്സാൻ പാഥ്ഫൈൻഡറിൽ ആണ് എന്റെ യാത്ര. ഫാമിലി ഫുഡ് സെന്ററാണ് ലക്‌ഷ്യം. ഈ കഥയിൽ, വണ്ടിയുടെ പേര് വിവരത്തിന്റെ പ്രാധാന്യം എന്തെന്ന് വഴിയേ മനസ്സിലാകും. .
നിരത്തിൽ വലിയ തിരക്കില്ലായിരുന്നുവെങ്കിലും സൂപ്പർമാർക്കറ്റിനു മുന്നിൽ നല്ല തിരക്കായിരുന്നു. ആവശ്യത്തിന് പാർക്കിംഗ് സൗകര്യം ഇല്ലാത്തതിനാൽ മിക്കപ്പോഴും റോഡിനോട് ചേർന്ന് നിര നിരയായി വണ്ടികളുടെ കൂട്ടമായിരിക്കും. ഒരാൾ വണ്ടിയിലിരുന്നിട്ട്, കൂടെയുള്ളവർ സാധനങ്ങൾ വാങ്ങാൻ പോവാറാണ് പതിവ്. അങ്ങനെ ഞാൻ വണ്ടിയിൽ വെയിറ്റ് ചെയ്യുമ്പോഴാണ് തൊട്ടു പിറകിലുള്ള വണ്ടി, ഉദ്യമം കഴിഞ്ഞു പോകാൻ തയ്യാറെടുത്തത്. സ്ഥല പരിമിതി പ്രകടമായിരുന്നു.
എന്റെ മുന്നിൽ ഒരു വെള്ള ലാൻഡ് ക്രൂയിസർ അരയടിയോളം മുന്നിലായി കിടക്കുന്നത് ഞാൻ വിൻഡ് ഷീൽഡിലൂടെ കാണുന്നുണ്ട്. വണ്ടി നിർത്തിയിട്ടു ആയാളും സൂപ്പർ മാർക്കറ്റിൽ പോയിരിക്കുന്നു.. ഞാൻ പിറകിലുള്ള വണ്ടിയെ പുറത്തിറങ്ങുന്നതിനു സഹായിക്കാൻ, സകല റിസ്കും ഒറ്റക്കെടുത്തു എന്റെ വണ്ടി മുന്നോട്ടു നീക്കി. പരമാവധി കൊടുക്കാവുന്ന ദൂരം ഞാൻ മുന്നോട്ടു പോയി. ഏകദേശം അഞ്ചിഞ്ച് ! ഇനിയും മുന്നോട്ടു പോയാൽ ഞാൻ മുന്നിലുള്ള വണ്ടിയെ ഇടിക്കും. ഉറപ്പാണ്. അതാകട്ടെ ഒരു അറബിയുടേതും. എങ്ങാനും മുട്ടിയാൽ വലിയ പ്രശ്നമാകും. എന്നിട്ടു സഹാനുഭൂതിയോടെ ഞാൻ പിറകോട്ടു നോക്കി. അവർ രണ്ടു പേരുണ്ടായിരുന്നു. മലയാളികൾ. അവരുടെ പിറകിലുള്ള വണ്ടിയും വളരെ ചേർന്ന് കിടന്നതിനാൽ പാർക്കിംഗ് ലൈനിൽ നിന്ന് പുറത്തിറങ്ങാൻ പഠിച്ച പണി പതിനെട്ടും പയറ്റുകയാണ്. ഇടക്ക് എന്നോടും ചോദിച്ചു. ഒരിത്തിരി കൂടി മുന്നോട്ട് പോകാൻ ആകുമോന്നു.. ഞാൻ വീണ്ടും റിസ്ക് എടുത്തു ഒരിഞ്ചു പിന്നേം മുന്നോട്ടു നീക്കി. എന്നിട്ട്, ഇനി ഒരു രക്ഷയുമില്ല എന്ന് ആംഗ്യം കാണിച്ചു. അവർ നന്ദി സൂചകമായി കയ്യൊക്കെ കാണിച്ചു പിന്നെയും യത്നത്തിൽ മുഴുകി. അപാരമെന്നു മാത്രമേ വിശേഷിപ്പിക്കാനാവൂ അയാളുടെ ഡ്രൈവിംഗ് സ്‌കിൽ! മുട്ടി..മുട്ടി.. മുട്ടീല്ല എന്ന മട്ടിൽ ഞെളിഞ്ഞു ഞെളിഞ്ഞു ഒടുവിൽ ആ ശകടം ഒരു ദീർഘ നിശ്വാസത്തോടെ പുറത്തു കടന്നു. വിയർപ്പിൽ മുങ്ങിയ ഡ്രൈവർ! ഏതായാലും എനിക്കും സന്തോഷമായി..ഒരാളെ തന്നാലാവുന്ന വിധം പരമാവധി സഹായിക്കാൻ കഴിഞ്ഞല്ലോ എന്നോർത്ത്...
മുന്നോട്ടു ഗമിച്ച ആ വാഹനം എന്തോ കണ്ടിട്ടെന്ന പോലെ പൊടുന്നനെ ബ്രേക്ക് ചവിട്ടി... റിവേഴ്‌സിൽ വന്നു എനിക്ക് സമാന്തരമായി നിന്നു. തല പുറത്തേക്കിട്ടു ആ സാധു മനുഷ്യൻ ഒന്നാന്തരം കോട്ടയം ശൈലിയിൽ, ഉച്ചത്തിൽ എന്നോട് അങ്ങനെ പറഞ്ഞതു എന്തിനെന്നു അപ്പോൾ എനിക്ക് മനസ്സിലായതേയില്ല... വലിയ ഒരു അഭിനന്ദനം ചൊരിയുമ്പോഴുള്ള പോലുള്ള അയാളുടെ ആംഗ്യ ഭാഷ ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. പക്ഷേ, മുഖത്ത് സമ്മിശ്ര വികാരങ്ങളുടെ വേലിയേറ്റം. എന്നിട്ടയാൾ ധൃതിയിൽ വണ്ടി ഓടിച്ചു പോയി .. സംഭവം എന്താണെന്നറിയാനുള്ള ജിജ്ഞാസയിൽ ഞാൻ പുറത്തിറങ്ങി നോക്കി..അവിടെ എന്റെ വണ്ടിക്കു മുന്നിൽ ദേ ആർക്കും വേണ്ടാതെ കിടക്കുന്നു നാലടിയോളം സ്ഥലം!!! ഉയരം കുറവുള്ള ഞാൻ പരിചയക്കുറവുള്ള വണ്ടിയുടെ ഉള്ളിലൂടെ കണ്ട ആ "അരയടി" ഒരു കനത്ത അടിയായി എന്റെ കാതുകളിൽ അപ്പോഴും മുഴങ്ങി. "സം...........ഭവം ആണ് .. "